കാസർഗോഡ് നഗരത്തിൽ സിനിമാ സ്റ്റൈലിൽ യുവാവിന് നേരെ തോക്ക് ചൂണ്ടി ഗുണ്ടാ ആക്രമണം; തലക്ക് പരിക്കേറ്റ യുവാവ് ഗുരുതര നിലയിൽ

കാസര്‍കോട് നഗരത്തിൽ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി യുവാവിന് നേരെ ആക്രമണം; തലക്ക് കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
കാസര്‍കോട്: കാസർകോട് നഗരത്തിൽ തോക്ക് ചൂണ്ടി ഗുണ്ടാ അക്രമം. തായലങ്ങാടിയിലെ ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലയ്ക്ക് കുത്തേറ്റ്
ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കാസർകോട് റയിൽവേ സ്റ്റേഷൻ റോഡ് കടന്നു പോകുന്ന തായലങ്ങാടി പ്രദേശത്താണ് തിങ്കളാഴ്ച രാത്രി 7.45 മണിയോടെ ആളുകൾ നോക്കി നിൽക്കെ അപ്രതീക്ഷിത അക്രമണം അരങ്ങേറിയത് തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിൻ്റെ സഹോദരൻ താജുദ്ദീനാണ് കുത്തേറ്റത്. താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ്റെ ജ്യൂസ് കടയിൽ എത്തുകയായിരുന്നു. കാറിനെ പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി ഭയപ്പെടുത്തി അക്രമം നടത്തിയത്. അക്രമികൾ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷന് ഭാഗത്തേക്ക് ഓടിയ താജുദ്ദീനെ അക്രമി സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു.
ആളുകൾ ഓടികൂടിയതോടെ സംഘം വന്ന കാറിൽ കയറി രക്ഷപ്പെട്ടു. അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് കുതിച്ചെത്തി കാസർകോട് ടൌൺ
പോലീസ് അക്രമികൾക്ക് വേണ്ടി വ്യപകമായ തെരെച്ചിൽ ആരംഭിച്ചു .
അക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ താജുദ്ദീൻ്റെ സഹോദരൻ ഇല്യാസിന് കൈക്ക് ചെറിയ പരിക്കുണ്ട്. താജുദ്ദീനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യമാണ് അക്രമിസംഘത്തിന് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.