KSDLIVENEWS

Real news for everyone

ചെടിക്കിടയിൽ ഉറക്കം , തോക്ക് കൊണ്ട് പ്രഹരം , ഭീകരരോടൊപ്പമുള്ള ദിനങ്ങൾ ഓർത്തെടുത്ത് നൈജീരിയൻ പെൺകുട്ടികൾ

SHARE THIS ON

അബുജ: പലർക്കും സാരമായി പരിക്കേറ്റു. നടക്കാതിരുന്നാൽ വെടിവെയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങൾ നദിയ്ക്ക് കുറുകെ നടന്നു, കാടിനുള്ളിലെ ചെടികൾക്കിടയിലാണ് ഞങ്ങളെ ഒളിപ്പിപ്പിച്ചത്. അവിടെയാണ് ഞങ്ങൾ ഉറങ്ങിയതും – അതിക്രൂരന്മാരായ ഭീകരരുടെ നടുവിൽ ചെലവഴിച്ച ദിനങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് നൈജീരിയയിലെ വിദ്യാർത്ഥിനികൾ. ബോക്കോ ഹാറാം ഭീകരരിൽ നിന്ന് ജീവനോടെ തിരിച്ചെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആ 279 വിദ്യാർത്ഥിനികളും.

കല്ലും മുള്ളും ചവിട്ടിയുള്ള നടപ്പ് പലർക്കും അസഹനീയമായിരുന്നു. മുന്നോട്ടു നടക്കാൻ ചിലർ മടി കാണിച്ചപ്പോൾ ഭീകരർ തോക്ക് കൊണ്ട് അവരെ പ്രഹരിച്ചു. തീരെ നടക്കാനാവാതെ അവശരായവരെ ഭീകരർ തങ്ങളുടെ ചുമലിലേറ്റി നടന്നു – ഫരീദ എന്ന 15കാരി പറഞ്ഞു.

 സംഭവം ഇങ്ങനെ

സംഫറാ ജാംഗേബയിലെ സർക്കാർ ബോർഡിംഗ് സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത്. ഭീകരരുമായി സർക്കാർ നടത്തിയ സന്ധിസംഭാഷണങ്ങൾക്കൊടുവിലാണ് മോചനം സാദ്ധ്യമായത്.

 ഭീതി പടർത്തി ബോകോ ഹാറാം

ബോകോ ഹാറാം ഭീകരർ വർഷങ്ങളായി നൈജീരിയയിൽ അശാന്തി പടർത്തുകയാണ്. ഇവർ സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ചെയ്യും. ഇവർ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോകുന്നതും രാജ്യത്ത് നിത്യസംഭവമാണ്.

2014 ൽ ബോകോ ഹറാംചിബോക്കിൽ നിന്ന് 270 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ 100 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!