KSDLIVENEWS

Real news for everyone

പാനൂരിലെ അക്രമ സംഭവം; ഇരുപതോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

SHARE THIS ON

കണ്ണൂര്‍: പാനൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത ഇരുപതോളം ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 20 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാനൂര്‍ മേഖലയില്‍ സിപിഎം ഓഫിസുകള്‍ക്ക് നേരെയാണ് വ്യാപകമായി ആക്രമണമുണ്ടായത്. മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയത്.

പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് തീവച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്ത് വാരിയിട്ട് കത്തിച്ചു. മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!