KSDLIVENEWS

Real news for everyone

കുമ്പള സി.എച്ച്.സിയുടെ പൾസ് പോളിയോ സ്വർണ്ണ സമ്മാന പദ്ധതിക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അംഗീകാരം.

SHARE THIS ON

കാസർഗോഡ് :സംസ്ഥാന ആരോഗ്യ കുടുബക്ഷേമ വകുപ്പ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു നടത്തിയ “ഏജന്റ്സ് ഓഫ് ചേഞ്ച്‌ ” എന്ന പരിപാടിയിലേക്ക് കാസർകോട് ജില്ലയിൽ നിന്ന് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “പൾസ് പോളിയോ സ്വർണ നാണയം സമ്മാന പദ്ധതി”
എന്ന വ്യത്യസ്തത പുലർത്തിയ പരിപാടി തെരഞ്ഞെടുക്കപ്പെട്ടു.

ലോകാരോഗ്യദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടന്ന പരിപാടിയിൽ സാമൂഹികരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്‌റഫ്‌ ഈ പദ്ധതിയെ കുറിച്ച് വിശദമായ അവതരണം നടത്തി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അംഗീകാരവും ഈ പദ്ധതിക്ക് നേടിയെടുക്കുയും ചെയ്തു .

സംസ്ഥാന ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യം ജീവനക്കാർ ഒരു പ്രദേശത്തിന്റെ ആരോഗ്യ പ്രശ്നം പരിഹരിക്കാൻ പ്രാദേശിക തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതികളാണ് ഏജൻസ് ഓഫ് ചെയിംഞ്ച് പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.15 – ഓളം പദ്ധതികൾ അവതരണത്തിന് ഉണ്ടായിരുന്നു.

2021 ജനുവരി 31 ന് നടന്ന പൾസ്പോളിയോ പരിപാടിയിൽ
ബൂത്തുകളിൽ എത്തി പോളിയോ തുള്ളിമരുന്ന് നൽകിയ കുട്ടികളിൽ നിന്നും നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന കുട്ടിക്ക് സ്വർണ്ണനാണയം സമ്മാനം നൽകിയിരുന്നു. കുമ്പളയിലെ അക്കൂർ ലാബ് ആണ് സ്വർണ്ണ നാണയം സ്പോൺസർ ചെയ്തത്.
ഈരു പരിപാടിയിലുടെ 96% വിജയലക്ഷ്യം കൈവരിക്കാൻ സാധിച്ചു. മുൻവർഷങ്ങളിൽ ഇത് 45% ആയിരുന്നു.

ആരോഗ്യ ;ആശ, അംഗൻവാടി പ്രവർത്തകർമുഖേന ഓരോ വാർഡിലേയും 5 വയസ്സിനുതാഴെയുള്ള കുട്ടികളുടെ വീടുകളിൽ സ്ലിപ്പ് എത്തിച്ചായിരുന്നു പ്രവർത്തനം.

പ്രതിരോധ കുത്തിവെയ്പു എടുക്കാത്തതും, ഭാഗികമായി എടുത്തുമായ കുട്ടികൾക്കായി മിഷൻ ആഫിയത്ത്, റുബല്ല വാക്സിനേക്ഷൻ ക്യാമ്പ് മഹല്ല് കമ്മിറ്റികൾ ഏറെറടുത്ത പദ്ധതികളും,കോവിഡ്,ക്ഷയം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ സിനിമയും ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!