KSDLIVENEWS

Real news for everyone

വിമാനത്തിനുള്ളില്‍ വച്ച്‌ നഗ്നനായി, ജീവനക്കാരോട് അപമര്യാദയായി പെരുമാറി, യാത്രക്കാരനെതിരെ കേസ്

SHARE THIS ON

ദില്ലി: വളരെ വിചിത്രമായ സംഭവത്തിനാണ് എയർ ഏഷ്യാ വിമാനത്തിലെ യാത്രക്കാർ കഴിഞ്ഞ ദിവസം സാക്ഷികളായത്. യാത്രക്കാരിലൊരാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ന​ഗ്നവാകുകയും ജീവനക്കാരിലൊരാളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. എയർ ഏഷ്യയുടെ ഐ5-722 ബെം​ഗളുരു വിമാനത്തിലാണ് സംബവം നടന്നത്. 

അക്രമാസക്തനായ യാത്രക്കാരൻ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരിൽ ജീവനക്കാരിലൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നീട് ജീവനക്കാരിലൊരാളോട് മോശമായി പെരുമാറുകയും വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി ന​ഗ്നനാവുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു. 

ഏപ്രിൽ ആറിന് ബെം​ഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്നു വിമാനം. ജീവനക്കാർ സംഭവം ദില്ലി എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും അടിയന്തിര ലാന്റിം​ഗ് നടത്തുകയുമായിരുന്നു. 

ദില്ലി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ സംഭവം ദില്ലി പൊലീസിൽ റിപ്പോർട്ട് ചെയ്തതായി എയർ ഏഷ്യാ അധികൃതർ അറിയിച്ചു. ദില്ലി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഇയാളുടെ പേരുകൂടി ഉൾപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!