KSDLIVENEWS

Real news for everyone

മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ജയിക്കും: മുസ്ലിം ലീഗ്

SHARE THIS ON

മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ജയിക്കും: മുസ്ലിം ലീഗ്
ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യു ഡി എഫ് നല്ല ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി യോഗം വിലയിരുത്തി പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾകെതിരെ വോട്ട് ചെയ്ത മുഴുവൻ വോട്ടർമാരെയും പ്രവർത്തിച്ച സഹകരിച്ച സഹായിച്ചവരെയും പ്രതേകം നന്ദി അറിയിച്ചു അവലോകന ഉത്ഘാടനം മുസ്ലിം ലീഗ് ജില്ല വൈ: പ്രിസിഡണ്ട് എം ബി യൂസുഫ് നിർവഹിച്ചു ജില്ല ഭാരവാഹികളായ അസീസ് മരിക്കെ, വി പി അബ്ദുൽ കാദർ, സ്ഥാനാർത്ഥി എ കെ എം അഷ്റഫ് മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, പി എച്ച് അബ്ദുൽ ഹമീദ്, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ, എം എ ഖാലിദ്, സയ്യിദ് സൈഫുള്ള തങ്ങൾ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!