KSDLIVENEWS

Real news for everyone

കരീബിയന്‍ ദ്വീപില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 6 കിലോമീറ്ററോളം ഉയരത്തില്‍ പുകപടലങ്ങള്‍, 16000 പേരെ മാറ്റിപ്പാര്‍പിച്ചു

SHARE THIS ON

കിംഗ്‌സ് ടൗണ്‍: ( 11.04.2021) കരീബിയന്‍ ദ്വീപായ സെന്റ് വിന്‍സന്റില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം. ദശാബ്ദങ്ങളോളം നിര്‍ജീവമായി കിടന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ആറ് കിലോമീറ്ററോളം ഉയരത്തിലാണ് പുകപടലങ്ങള്‍ ഉയര്‍ന്നത്. പതിനാറായിരത്തോളം പേരെ മാറ്റിപ്പാര്‍പിച്ചു. ഇതുവരെ മരണങ്ങളോ, പരിക്കുകളോ റിപോര്‍ട് ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി റാഫ ഗോണ്‍സാലവേസ് അറിയിച്ചു.

ജനങ്ങള്‍ക്ക് പരാമാവധി സഹായവും, ചാരം മാറ്റാനുള്ള പദ്ധതികളും ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി റാഫ ഗോണ്‍സാലവേസ് റേഡിയോ സന്ദേശത്തില്‍ അറിയിച്ചത്. പലര്‍ക്കും ശ്വസതടസ്സം നേരിടുന്നതായി റിപോര്‍ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.1902 ല്‍ ലാ സോഫിറിര്‍ എന്ന് അറിയപ്പെടുന്ന ഈ അഗ്‌നി പര്‍വതത്തിലുണ്ടായ സ്‌ഫോടനത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ പ്രകമ്ബനവും, ലാവ ഒഴുക്കും ഒന്നോ രണ്ടോ ആഴ്ച തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഗ്‌നി പര്‍വതത്തിന് അടുത്തുള്ള ആള്‍താമസമുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും ഇതിനകം ചാരം മൂടികഴിഞ്ഞു.

1979ലാണ് ഇതിനുമുന്പ് അഗ്‌നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ചെറിയ തോതില്‍ പുകയും ലാവയും വമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!