KSDLIVENEWS

Real news for everyone

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കി കേരളം; പുതുക്കിയ ഉത്തരവുകളിതാണ്

SHARE THIS ON

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ലോക്​ ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കുകയും ചെയ്​തു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ്​ എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിംഗ്​ വിഭാഗങ്ങൾക്ക് മറ്റെല്ലാ പ്രവർത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കാന്‍ അനുമതിയുണ്ട്.
Tags:- RTPCR   

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!