KSDLIVENEWS

Real news for everyone

സുരക്ഷാ പ്രശ്‌നം; ടോസിന് തൊട്ടുമുമ്പ് പാകിസ്താന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍ഡ്

SHARE THIS ON

റാവൽപിണ്ടി: സുരക്ഷാ കാരണങ്ങളാൽ പാകിസ്താൻ പര്യടനം റദ്ദാക്കി ന്യൂസിലൻഡ്. റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസിടുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ഏറെ നാടകീയമായി പര്യടനം പൂർണമായും ഉപേക്ഷിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ന്യൂസിലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാൽ 18 വർഷത്തോളം പാക് മണ്ണിൽ പര്യടനം നടത്തുന്നതിൽ നിന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് വിട്ടുനിന്നിരുന്നു. ഇതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഉപേക്ഷിച്ചത്. ന്യൂസിലൻഡ് താരങ്ങൾ എത്രയും വേഗം പാകിസ്താൻ വിടുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.https://07b8f916fc98ada823386c78a23e9d2f.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

മൂന്ന് ഏകദിനവും അഞ്ച് ടിട്വന്റി മത്സരങ്ങളുമാണ് പര്യടനത്തിൽ നിശ്ചയിച്ചിരുന്നത്. റാവൽപിണ്ടിയിലും ലാഹോറിലുമായി ഒക്ടോബർ മൂന്ന് വരെയാണ് പരമ്പര നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 11നാണ് ന്യൂസിലൻഡ് ടീമംഗങ്ങൾ പാകിസ്താനിലെത്തിയത്.

‘പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്താൻ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാൽ പരമ്പരയിൽ നിന്ന് പിൻമാറുക മാത്രമാണ് ഏകവഴി’, ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.https://07b8f916fc98ada823386c78a23e9d2f.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടെന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. എന്നാൽ പര്യടനം മാറ്റിവെക്കാനുള്ള തീരുമാനം അവർ ഏകപക്ഷീയമായി എടുത്തതാണ്. എല്ലാ സന്ദർശക രാജ്യങ്ങൾക്കും പാക് ക്രിക്കറ്റ് ബോർഡും പാക് സർക്കാരും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. പൂർണ സുരക്ഷ ഒരുക്കുമെന്ന് ന്യൂസിലൻഡിനും ഉറപ്പുനൽകിയിരുന്നു. മികച്ച രഹസ്യാന്വേഷണ സംവിധാനം രാജ്യത്തുണ്ടെന്ന് പാക് പ്രധാനമന്ത്രി ന്യൂസിലൻഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നുവെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

2002ൽ ന്യൂസിലൻഡ് ടീം പാകിസ്താനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. തുടർന്ന് നിശ്ചയിച്ച പര്യടനം വെട്ടിച്ചിരുക്കി ന്യൂസിലൻഡ് ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടടുത്ത വർഷം അഞ്ച് ഏകദിനങ്ങൾക്കായി പാക് മണ്ണിലേക്കെത്തിയെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാൽ ന്യൂസിലൻഡ് ടീം പാകിസ്താനിലേക്ക് വന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!