KSDLIVENEWS

Real news for everyone

ആരോഗ്യ മേഖലയെ പിന്തുണക്കാന്‍ ഒരു ലക്ഷം കൊറോണ പോരാളികളെ സജ്ജമാക്കും -പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി ഇപ്പോള്‍ തന്നെ തയാറാകണം. ഇതിന്‍െറ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ വാരിയേഴ്​സിനെയാണ്​ ഒരുക്കുന്നത്​. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ്​ യുവാക്കളെ പരിശീലിപ്പിക്കുന്നത്​. കോഴ്‌സ് മൂന്ന്​ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക്​ ജോലി ലഭ്യമാകും’ -പ്രധാനമന്ത്രി പറഞ്ഞു

ക്രാഷ് കോഴ്‌സ് പരിപാടി കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് മാത്രമല്ല, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്​​. സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്​റ്റൈപ്പന്‍ഡ്​, ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ പ​ങ്കെടുക്കുന്നവര്‍ക്ക്​ ലഭിക്കും. ജൂണ്‍ 21 മുതല്‍ 45 വയസ്സിന്​ മുകളിലുള്ളവരുടേതിന്​ സമാനമായ രീതിയില്‍ മറ്റുള്ളവര്‍ക്കും വാക്​സിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിമാരായ മഹേന്ദ്ര നാഥ് പാണ്ഡെ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് പോരാളികളെ പരിശീലിപ്പിക്കുന്നതാണ്​ പരിപാടി. ആറ് മേഖലകളിലായിട്ടാണ്​ പരിശീലനം. ഹോം കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ്​ഡ്​ കെയര്‍ സപ്പോര്‍ട്ട്, എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, സാമ്ബിള്‍ കളക്ഷന്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്‌മെന്‍റ്​ സപ്പോര്‍ട്ട് എന്നിവയാണ്​ ഇതില്‍ ഉള്‍പ്പെടുക. 276 കോടി രൂപയാണ് കേ​ന്ദ്രം​ ഇതിന്​ അനുവദിച്ചിട്ടുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!