KSDLIVENEWS

Real news for everyone

രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു; ഇന്ന് 60,753 രോഗികൾ, 1,647 മരണം

SHARE THIS ON

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 96.16 ശതമാനമായി ഉയർന്നു. ഇതുവരെ 27.13 ഡോസ് വാക്സിൻ ഇതുവരെ നൽകി.

പ്രതിദിന രോഗികൾ കുറയുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. ഒക്ടോബർ നിർണായകമാണെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ കൊവിഡ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഒരാഴ്ചത്തെ കൊവിഡ് കേസുകളിൽ ഇന്ത്യക്കും മുന്നിലായിരിക്കുകയാണ് ബ്രസീൽ. അതേസമയം, ബ്രിട്ടനിലും റഷ്യയിലും കേസുകൾ വീണ്ടും ഉയരുന്നു. മൂന്നാം തരംഗത്തിന്‍റെ സൂചനയാണ് എന്നാണ് ആശങ്ക. ഡെൽറ്റ വകഭേദമാണ് കേസ് വർധനയ്ക്ക് കാരണം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!