KSDLIVENEWS

Real news for everyone

മെയ്ക് ഇന്‍ ഇന്ത്യ : രാജ്യത്ത് 3,200 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഹ്യുണ്ടായ്

SHARE THIS ON

ന്യൂഡല്‍ഹി : വാഹന നിര്‍മ്മാണ മേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. നാല് വര്‍ഷത്തിനുള്ളില്‍ 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്ബനിയുടെ തീരുമാനം.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ലോകത്തിന്റെ ഭാവിയെന്നാണ് കമ്ബനി കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ ഹ്യൂണ്ടായ് പ്രത്യേകം ശ്രദ്ധചെലുത്താന്‍ ഒരുങ്ങുന്നത്. പ്രാദേശികമായി നിര്‍മ്മിച്ചതും, സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതുമായ വാഹനങ്ങള്‍ക്കായി 1000 കോടിയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് കമ്ബനി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനായി ദക്ഷിണ കൊറിയയിലെ മറ്റൊരു വാഹന നിര്‍മ്മാതാക്കളമായ കിയയുമായി സഹകരിക്കുമെന്നും സൂചനകളുണ്ട്.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകളില്‍ വൈദ്യുതിവത്കരണമാണ് ഏറ്റവും മികച്ചതെന്നു വിലയിരുത്തുന്നതായി ഹ്യൂണ്ടായ് മാനേജിംഗ് ഡയറക്ടര്‍ എസ്.എസ് കിം പറഞ്ഞു. വൈദ്യുതി വത്കരണത്തിനായി വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!