KSDLIVENEWS

Real news for everyone

കുമ്പള ആസ്ഥാനമായി ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നു.

SHARE THIS ON

അഷ്‌റഫ്‌ കർള ചെയർമാനും റഹ്മാൻ ആരിക്കാടി കൺവീനറും നാസർ മൊഗ്രാൽ ട്രഷററു മായുള്ള കമ്മറ്റി നിലവിൽവന്നു.

കുമ്പള : പുരാതനകാലം മുതൽ തന്നെ കാൽപന്ത് കളിക്ക് പേരുകേട്ട പ്രദേശമാണ് കുമ്പള, മൊഗ്രാൽ പ്രദേശങ്ങൾ .
നിരവധി ഫുട്ബോൾ ടൂർണമെൻറ്കളാണ് ഇവിടങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖ താരങ്ങളും ഇവിടങ്ങളിൽ നിന്നും ദേശീയ തലങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ നിന്നും വളർന്നു വരുന്ന യുവ പ്രതിഭകളെ കണ്ടിത്തി പരിശീലനം നൽകുന്നതിന് വേണ്ടി കുമ്പള കേന്ദ്രമായി കുമ്പള ഫുട്‌ബോൾ അക്കാദമിക് രൂപം നൽകി .

കുമ്പളയിലെ സമൂഹിക സാംസ്കാരിക കലാകായിക മേഖലകളിൽ പ്രവർത്തികുന്നവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
കുമ്പളവ ഖുബാ റസ്റ്റോറന്റിൽ ചേർന്ന ചടങ്ങിൽ ഖലീൽ മാസ്റ്റർ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ദീപേഷ്, ബി അബ്ബാസ്, എഛ് എ കാലീദ്‌, ഇബ്‌റഹീം ബത്തേരി, ബി ലത്തീഫ് , ഫവാസ് കുമ്പള, സമീർ കുമ്പള, മുഹമ്മദ്‌ കുഞ്ഞി, റിയാസ് മൊഗ്രാൽ., അബ്‌കോ മുഹമ്മദ്‌, തുടങ്ങിയവർ പ്രസംഗിച്ചു.കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതവും, റഹിമാൻ ആരിക്കാടി നന്ദിയും പറഞ്ഞു.

ഭാരവായികളായി അഷ്‌റഫ് കർള ചെയർമാനും, ബി എ റഹിമാൻ ആരിക്കാടി ജനറൽ കൺവീനറും, നാസർ മൊഗ്രാൽ ട്രഷററുമായി കമ്മറ്റി നിലവിൽ വന്നു . വൈസ് ചെയര്മാൻമാരായി നാകേഷ് കർള . ബി അബ്ബാസ് എ കെ ആരിഫ് . ബത്തേരി. ഇബ്രാഹിം കെ രാമൻ കർള. ഷാഹുൽ തങ്ങൾ. അബ്‌കോ മുഹമ്മദ്‌ . റിയാസ് മൊഗ്രാൽ മുഹമ്മദ്‌ കുഞ്ഞികുമ്പോൽ ജോയിൻ കൻ വീനർമാർ ജയ കുമാർ കുമ്പള അച്ചു കുമ്പള സമീർ കുമ്പള എം പി കാലിദ് കടവത്ത്. കാക്ക മുഹമ്മദ്‌. ഫവാസ് കുമ്പള . ജംഷി മൊഗ്രാൽ ഷരീഫ് മൊഗ്രാൽ ചീഫ് കോപ്പി കൊച് എഛ് എ കാലിദ് പരിശീലകൻ മാരായി ബി ലത്തീഫ്. ഖലീൽ മാസ്റ്റർ . കബീർ ആരിക്കാടി എന്നിവരെയും തെരുചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!