KSDLIVENEWS

Real news for everyone

ജില്ലയിൽ 10,35,042 വോട്ടർമാർ ; ഏറ്റവും കൂടുതൽ മഞ്ചേശ്വരത്ത്

SHARE THIS ON

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് . പുതുക്കിയ വോട്ടർ പട്ടിക തയ്യാറായി . ഇതനുസരിച്ച് ജില്ലയിൽ 10,35,042 വോട്ടർമാരുണ്ട് . ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് . 2,17,110 . ഇതിൽ 1,08789 പേരു പുരുഷന്മാരും 1,08321 സ്ത്രീ വോട്ടർമാരുമാണ് . രണ്ടാം സ്ഥാനത്ത് കാഞ്ഞങ്ങാട് മണ്ഡലമാണ് . 102509 പുരുഷ വോട്ടർമാരും 111569 സ്ത്രീ വോട്ടർമാരും അടക്കം 2,14,080 വോട്ടർമാരാണ് ഇവിടെ ഉള്ളത് . ജില്ലയിൽ ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള മണ്ഡലം കൂടിയാണ് . വോട്ടർമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം ഉദുമ മണ്ഡലത്തിലാണ് . 2,08696 വോട്ടർമാരാണുള്ളത് . ഇവിടെ 102150 പുരുഷ് വോട്ടർമാരും 106546 സ്ത്രീ വോട്ടർമാരുമാണ് . തൃക്കരിപ്പൂരിൽ 198460 വോട്ടർമാരാണുള്ളത് . ഇവരിൽ 94110 പുരുഷ വോട്ടർമാരും 104349 സ്ത്രീ വോട്ടർമാരുമാണുള്ളത് . ഏറ്റവും കുറവ് വോട്ടർമാരുള്ളത് കാസർകോട് മണ്ഡലത്തിലാണ്- 196696. ഇവരിൽ 98240 പുരുഷ വോട്ടർമാരും 98456 സ്ത്രീ വോട്ടർമാരുമാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!