KSDLIVENEWS

Real news for everyone

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളും ഒഡീഷയും നേർക്കുനേർ ; ഇരുവർക്കും അവസാന മത്സരം

SHARE THIS ON

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നവാഗതരായ ഈസ്റ്റ് ബംഗാളിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍. 19 കളിയില്‍ മൂന്ന് ജയവുമായി 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍. ആകെ ഒറ്റ ജയം നേടിയ ഒഡിഷയ്ക്ക് 9 പോയിന്റ് മാത്രമാണുള്ളത്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡിഷയെ തോല്‍പിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!