KSDLIVENEWS

Real news for everyone

മധ്യപ്രദേശില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ ഇനി ജീവപര്യന്തം തടവുശിക്ഷമധ്യപ്രദേശില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ ഇനി ജീവപര്യന്തം തടവുശിക്ഷ

SHARE THIS ON

ഭോപ്പാൽ: മധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവർണർ ആനന്ദി ബെൻ പട്ടേൽ നിയമസഭയെ അറിയിച്ചു. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ.

വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമഭേദഗതി പാസാക്കി. ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.

ഭക്ഷണത്തിൽ മായം കലർത്തുന്നത് മാരക കുറ്റമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. അതിനാലാണ് ശിക്ഷ വർധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വിൽപ്പന നടത്തുന്നതും ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!