KSDLIVENEWS

Real news for everyone

കല്ലക്കട്ട മജ്മഅ്‌ റമളാൻ ക്യാമ്പയിൻ; കുടുംബ ക്ലാസിന് നാളെ തുടക്കം

SHARE THIS ON



വിദ്യാനഗർ : കല്ലക്കട്ട മജ്മഉൽ ഹിക്മത്തിൽ ഐദറൂസിയ്യയിൽ റമളാൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബ ക്ലാസിന് എപ്രീൽ 5 ചൊവ്വാഴ്ച (നാളെ) രാവിലെ 10 മണിക്ക് തുടക്കമാവും.
മജ്മഅ്‌ ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഐദറൂസിയുടെ അദ്ധ്യക്ഷതയിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ ബദ്‌രിയ്യ ഉദ്ഘാടനം ചെയ്യും മജ്മഅ്‌ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സ്വാഗതം പറയും മുനീർ അഹ്‌മദ്‌ സഅദി നെല്ലിക്കുന്ന് ക്ലാസിന് നേതൃത്വം നൽകും.
സയ്യിദ് അബ്ദുൽ കരീം അൽഹാദി, അബൂബക്കർ ഹാജി ബേവിഞ്ച, വാർഡ് മെമ്പർ എൻ.എ ബഷീർ അബ്ദുൽ റഹ്‌മാൻ സഖാഫി, അഹ്‌മദ്‌ സഅദി ചെങ്കള, ജഅ്‌ഫർ കാമിൽ സഖാഫി, സി.എം അബ്ദുല്ല ഹാജി ചേരൂർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, സംബന്ധിക്കും ഹമീദ് മദനി ബീജന്തടുക്ക നന്ദി പ്രകാശിപ്പിക്കും
തുടർന്ന് റമളാനിലെ എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10 മണി മുതൽ 12 മണിവരെ കുടുംബ ക്ലാസ് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!