KSDLIVENEWS

Real news for everyone

കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോള്‍ ; ബാങ്ക് വിവരങ്ങള്‍ കൈമാറിയ യുവാവിന് 19000 രൂപ നഷ്ടമായി

SHARE THIS ON

കെഎസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി.

വ്യാജ കോളില്‍ 19000 രൂപയാണ് യുവാവിന് നഷ്ടമായത്. കെ എസ് ഇ ബിയില്‍ നിന്നാണെന്ന് പറഞ്ഞ് ബില്‍ അടക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. കാരത്തൂര്‍ കാളിയാടന്‍ ഷാഹിന്‍ റഹ്മാന്റെ അക്കൗണ്ടില്‍ നിന്നാണ് 19,000 രൂപ നഷ്ടമായത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതന്‍ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താന്‍ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാര്‍ഡിലെ നമ്ബറും ഇതിനൊപ്പം ഒ ടി പിയും ഷാഹിന്‍ അയച്ച്‌ കൊടുത്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് തവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിന്‍ പഠനാവശ്യങ്ങള്‍ക്കായി എടുത്ത കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതാണ് സൂചന.

എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും മറ്റും യാതൊരു കാരണവശാലും ആര്‍ക്കും കൈമാറുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!