ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി.
100 വീടുകള്‍ വച്ചുനല്‍കാന്‍ ഇപ്പോഴും തയ്യാറാണ്.വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും തയ്യാറാണ്. സര്‍ക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ പറയുന്നു.
കേരളത്തിന്റെയും കര്‍ണാടകയുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം അറിയിക്കുമെന്നും ആയിരുന്നു കേരളം കര്‍ണാടക സര്‍ക്കാരിനോട് പറഞ്ഞിരുന്നത്.