KSDLIVENEWS

Real news for everyone

ആശ്വാസം; രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 3.69 ലക്ഷം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു. വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 30,000ല്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 25,166 പേ‍ര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

നിലവില്‍ 3,69,846 പേരാണ് ചികിത്സയിലുള്ളത്. 146 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ചികിത്സാരോഗികളാണിത്. രോഗമുക്തി നിരക്ക് 97.50 ശതമാനമായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 56.81 കോടി വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കൈവശം 2.25 കോടി ഡോസ് വാക്സിന്‍ അവശേഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!