ചാര്‍ജിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിച്ചു, തിരുവനന്തപുരത്ത് വീടിന്റെ ഒന്നാംനില കത്തി നശിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന് എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു.
അയല്‍വീട്ടുകാരാണ് മുകള്‍നിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

