കാസർകോട് വീണ്ടും ഗുരുതര സ്ഥിതി. പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്. ഇദ്ദേഹത്തിന്റെ ഡ്രൈവർക്കും രോഗം.
കാസർകോട് : സമ്പർക്ക വ്യാപനം പിടി വിട്ട് വീണ്ടും ഗുരുതര സ്ഥിതിയിലേക്ക് നീങ്ങുന്ന കാസർകോട് ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനും കോവിഡ് . വോർക്കാടി പഞ്ചായത്ത് പ്രസിഡന്റിനാണ് രോഗം സ്ഥിരീകരിച്ചത് . ഇദ്ദേഹത്തിന്റെ ഡ്രൈവർക്കും രോഗബാധയുണ്ട് . കോവിഡ് ബാധിച്ച , മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ കോവിഡ് പരിശോധന നടത്തിയിരുന്നു . പരിശോധനാ ഫലം നെഗറ്റീവായിരുന്നു .