കഫീൽഖാനെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തി യോഗി സർക്കാർ

ഡോക്ടര്‍ കഫീല്‍ ഖാനെ വിടാതെ വേട്ടയാടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗോരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പുതിയ 80 പേരുടെ പട്ടികയിലാണ് സര്‍ക്കാര്‍ കഫീല്‍ഖാനെയും ഉള്‍പ്പെടുത്തിയത്. ഇതോടെ സ്ഥിരം പൊലീസിന്റെ നിരീക്ഷണ വലയത്തിലായിരിക്കും ഇദ്ദേഹം.1543 ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ജില്ലയില്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇക്കൂട്ടത്തില്‍ ഇന്നലെ 80 പേരെ കൂടി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇതില്‍ കഫീല്‍ ഖാന്റെ പേരുമുണ്ട്. സര്‍ക്കാര്‍ നടപടി നല്ലതാണെന്നും പറ്റുമെങ്കില്‍ 24 മണിക്കൂറും തന്നെ നിരീക്ഷിക്കാന്‍ രണ്ട് പൊലീസുകാരെ കൂടി അനുവദിക്കാനും അദ്ദേഹം പറയുന്നു. അങ്ങനെയാകുമ്ബോള്‍ വ്യാജ കേസുകളില്‍ നിന്നൊരു സ്വയരക്ഷ കൂടിയാകുമെന്ന് അദ്ദേഹം പരിഹാസത്തോടെ വ്യക്തമാക്കി.
ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017ല്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ വിമര്‍ശിച്ചതിനാല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും താനും കുടുംബവും കഷ്ടപ്പാടുകള്‍ സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പലതവണ രംഗത്തെത്തിയിരുന്നു.

