മുതിർന്ന പൗരൻമാരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി

പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയെന്ന് ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് .കൊവിഡ് മൂലം വൈകിയ സെന്‍സസ് നടപടികള്‍ ഈ വര്‍ഷം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു .
> 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ‘നടപ്പായി
> പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഗോവയ്ക്ക് പ്രത്യേക ഫണ്ട്
> വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവത്കരണം ഊര്‍ജിതമാക്കും
> ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതി
> ഏകലവ്യ സ്കൂളുകള്‍ക്ക് നാല്പത് കോടി
> സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടി
> സ്വച്ഛ് ഭാരത് മിഷന് രണ്ടാംഘട്ടത്തിന് 1,41,678 കോടി
> ശുദ്ധവായു ഉറപ്പാക്കാന്‍ 2.217 കോടി

