നെല്ലിക്കട്ടയിലെ സമര പന്തൽ ഇന്ത്യൻ കർഷകർക്ക് ഐക്യദാർഢ്യമായി

നെല്ലിക്കട്ട :
ചെർക്കള കല്ലടുക്ക റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ 22-ാമത് ദിവസവും സത്യാഗ്രഹസമരത്തിന്റെ എട്ടാം ദിവസവുമായ ഇന്ന് സമരപ്പന്തൽ ഉത്സവാന്തരിക്ഷം സൃഷ്ടിച്ചു.
സമരത്തിന്റെ ചൂടിലും പാട്ടുപാടിയും കൈമുട്ടിയും നൂറുക്കണക്കിനാളുകൾ സമരപ്പന്തൽ ആഘോഷമാക്കി. പാട്ടുവേദിയിലെ നിറസാന്നിദ്ധ്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ കാരുണ്യ സ്പർശനങ്ങളുമായ ഫാറൂഖ്& ഫാറൂഖ് മാരാണ് ഇന്ന് സത്യഗ്രഹമിരുന്നത്.
റോഡിനു വേണ്ടിയുള്ള സമരത്തോടൊപ്പം ഇന്ത്യൻ കർഷകരുടെ സമരത്തിന്റെ ഐക്യധാർട്യവും കൂടിയായിരുന്നു സമരവേദി.
സമൂഹത്തിലെ നാനാതുറയിലുള്ള സന്നദ്ധ സേവകരും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകരും പന്തലിലെത്തി സമരത്തിന് ഐക്യധാർട്യം അറിയിച്ചു.
സമരം സമൂഹത്തിന്റെ ആവശ്യമാണെന്നും അതിൽ ഇടപ്പെടാൻ അവസരം കിട്ടുന്നത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്നും എത്രയും പെട്ടെന്ന് വിജയം കൈവരിക്കാൻ ഈ സമരത്തിന് ആവട്ടെയെന്നും സമരപന്തലിലെത്തിയ പ്രമുഖർ ആശംസിച്ചു.
പി ബി എം സ്കൂൾ പ്രിൻസിപ്പാൾ നിസാം ബോവിക്കാനം, എ ബി കുട്ടിയാനം, ഖയ്യും മാന്യ,സിദ്ധീഖ് സഖാഫി, യാസിർ പൊവ്വൽ,ഓ.പി ഹനീഫ, തുടങ്ങിയവർ സംബന്ധിച്ചു.

