ഖത്തറിൽ ഇന്ധനവില കൂടും

ദോഹ: ഫെബ്രുവരിയില്‍ ഇന്ധന വില കൂടുമെന്ന് ഖത്തര്‍ . പ്രീമിയം പെട്രോളിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില. ജനുവരിയിലെ നിരക്കിനേക്കാള്‍ 15 ദിര്‍ഹമിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .അതെ സമയം ഡീസലിനും ഫെബ്രുവരിയില്‍ വില കൂടിയിട്ടുണ്ട്. 1.45 റിയാലാണ് പുതിയ വില. ജനുവരിയേക്കാള്‍ 15 ദിര്‍ഹമിന്റെ വര്‍ധന.
2016ലാണ് ഊര്ജവ്യവസായിക മന്ത്രാലയം അന്താരാഷ്ട്ര വിപണിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്ധനവില പുറത്തുവിടാന്‍ തുടങ്ങിയത്. 2017 മുതല്‍ ഖത്തര്‍ പെട്രോളിയം ആണ് വില വിവരം പുറത്ത് വിടുന്നത് .

