KSDLIVENEWS

Real news for everyone

നിലപാടിൽ വിട്ട് വീഴ്ചയ്ക്കില്ലാതെ കര്‍ഷകര്‍; ആറാം തീയതി രാജ്യവ്യാപക പ്രതിഷേധം, ഗതാഗതം തടയും

SHARE THIS ON

ന്യൂഡൽഹി: നിലപാട് കടുപ്പിച്ച് കർഷകർ. ഫെബ്രുവരി ആറിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ(ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ പറഞ്ഞു. ആറാം തീയതി ഉച്ചയ്ക്ക് 12 മണിക്കും മൂന്നുമണിക്കും ഇടയിൽ ദേശീയ-സംസ്ഥാന പാതകൾ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു. വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴിൽ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമർശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.

താങ്ങുവില നൽകി വിളകൾ സംഭരിക്കാൻ എഫ്.സി.ഐക്ക് വായ്പയായി കഴിഞ്ഞ വർഷം ബജറ്റിൽ വകയിരുത്തിയത് 1,36,600 കോടി രൂപയാണ്. എന്നാൽ വളരെ കുറച്ചു തുക മാത്രമാണ് ചിലവഴിച്ചത്. ഇക്കൊല്ലം യാതൊന്നും വകയിരുത്തിയിട്ടില്ല. ഇത്തരം നീക്കങ്ങൾ എഫ്.സി.ഐ. അടച്ചു പൂട്ടാനാണോ എന്ന് കർഷകരെ ചിന്തിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ പ്രതിനിധി യോഗേന്ദ്ര യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!