യു.എ.ഇയില്‍ ഇനി തൊഴിലാളിസൗഹൃദ നിയമം; ജോലിസ്ഥലങ്ങളിലെ വിവേചനങ്ങള്‍ തടയും

യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
തൊഴിലാളികള്‍ക്ക് അതിക്രമങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് ഭേദഗതി. യു.എ.ഇ പ്രസിഡന്റ്ശൈഖ്ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്.
വിവിധതൊഴില്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്നതും തൊഴില്‍മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം. യു.എ.ഇതൊഴില്‍ നിയമത്തില്‍ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാന ഭേദഗതി കൂടിയാണിത്. . ഫുള്‍ടൈം, പാര്‍ടൈം, താല്‍കാലിക ജോലികള്‍ക്കെല്ലാം സഹായകമാകുന്നതാണ് നിയമം.
എല്ലാതൊഴില്‍ കരാറുകളും നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കണമെന്ന് പുതിയ നിയമം പറയുന്നു. മുമ്ബ് അനിശ്ചിത കാലത്തേക്ക്തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതിയുണ്ടായിരുന്നു. ഇത്തരം കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പുതിയ നിയമപ്രകാരം ഒരു വര്‍ഷത്തിനകം നിശ്ചിത കാലത്തേക്കുള്ള കരാറുകളിലേക്ക് മാറണം. ഗ്രാറ്റുവിറ്റി നല്‍കുന്നതിലും സുപ്രധാന മാറ്റം പുതിയ നിയമത്തിലുണ്ട്. വര്‍ഷത്തില്‍ 30ദിവസത്തെ അടിസ്ഥാന ശമ്ബളം ഗ്രാറ്റുവിറ്റിയായി നല്‍കണമെന്നാണ് പുതിയ നിയമം. നേരത്തെ ആദ്യ അഞ്ചുവര്‍ഷം ഗ്രാറ്റുവിറ്റി 21ദിവസത്തെ അടിസ്ഥാന ശമ്ബളമായിരുന്നു.
പാര്‍ട്ടൈം ജോലികള്‍ ചെയ്യാനുള്ള അനുമതിയും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രൊബേഷന്‍ ആറുമാസത്തില്‍ കൂടരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രൊബേഷന്‍ കാലത്തും പിരിച്ചുവിടുന്നതിന് 14ദിവസത്തെ നോട്ടീസ്നല്‍കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.
ജീവനക്കാരുടെസമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ, അത് കൈവരിക്കാനാവാതെ വന്നാല്‍ ഫൈന്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു.
സ്ത്രീകള്ക്ക്വലിയ പരിഗണന നിയമം നല്‍കുന്നു. നേരത്തെ 45ദിവസമായിരുന്ന പ്രസവാവധി അറുപത് ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

