KSDLIVENEWS

Real news for everyone

യു.എ.ഇയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം

SHARE THIS ON

അബുദാബി : യു.എ.ഇയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഹൂതി വിമതര്‍. അബുദാബി ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ യു.എ.ഇ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതികള്‍ അബുദാബിയെ ലക്ഷ്യമിട്ടു മിസൈല്‍ ആക്രമണം നടത്തുന്നത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും മിസൈലിന്റെ അവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!