KSDLIVENEWS

Real news for everyone

പാവങ്ങളോട് അനുതാപമില്ലാത്ത ബജറ്റ്, കോര്‍പറേറ്റുകളോട് അമിത വിധേയത്വം’: വിമർശിച്ച് സതീശൻ

SHARE THIS ON

തിരുവനന്തപുരം∙ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരളത്തെ സംബന്ധിച്ചും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും സതീശന്‍ കുറ്റപ്പെടുത്തി.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോടുള്ള ബിജെപി സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ‘നാരി ശക്തി’ എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാന്‍ തയാറായിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുമ്പോഴും തൊഴില്‍ നല്‍കുന്നതിനു വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!