യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: ആദ്യ 10 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയായി; കേരളത്തിൽ ഉടൻ

അബുദാബി/കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ടിന് ആദരവർപ്പിക്കാൻ ജനുവരിയിൽ പ്രഖ്യാപിച്ച 50 കുട്ടികളുടെ ഹൃദയശസ്ത്രക്രിയകളിൽ ആദ്യ പത്തെണ്ണം പൂർത്തിയായി. സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ ചികിത്സയ്ക്ക്ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കൊപ്പം ഈജിപ്തിലെ കുരുന്നുകളും ആദ്യമാസം വൈദ്യസഹായം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ജന്മനാ ഹൃദയരോഗങ്ങളുള്ള കുട്ടികളുടെ തുടർ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് പൂർത്തിയാക്കിയത്. ∙ കുഞ്ഞു മൊബേബിന് സാന്ത്വനമേകി പദ്ധതി പ്രമുഖ പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിലൂടെ ഗുരുതര ഹൃദ്രോഗം നേരിടുന്ന ലിബിയയിലെ 11 മാസം പ്രായമായ മൊഹേബിന് ജീവിതം തിരിച്ചുപിടിക്കാനുള്ള നിർണായക വൈദ്യ സഹായമാണ് ലഭ്യമായത്. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ, യൂസഫലിയുടെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ്. എം.എ. യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി പ്രഖ്യാപിച്ച ഗോൾഡൻ ഹാർട്ട്ഉദ്യമത്തിലൂടെ സങ്കീർണ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ കുട്ടികൾ ലിബിയയിലെ സംഘർഷങ്ങളും സാമ്പത്തികമായ പിന്നാക്കാവസ്ഥയും കാരണം അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പ്രതിസന്ധിയിലായ മൊഹേബിന്റെ കുടുംബത്തിന് ആശ്വാസമായി ഈ ചികിത്സ. രക്തത്തിലെ ഓക്സിജൻ അപര്യാപ്തത മൂലം വിവിധ വെല്ലുവിളികൾ നേരിട്ട കുട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിച്ചു. ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി മോഹേബിന്റെ കുടുംബം ലിബിയയിൽ നിന്ന് ടുണീഷ്യയിലെത്തിയാണ് ചികിത്സ പൂർത്തിയാക്കിയത്. ടുണീഷ്യയിലെ ക്ലിനിക് തൗഫിക്കിൽ അതീവ മുൻഗണയോടെ നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ ആരോഗ്യ വെല്ലുവിളികൾ മെഡിക്കൽ സംഘം മറികടന്നു. സാമ്പത്തിക ചെലവ് കണ്ടെത്താനാകാത്തതിനാൽ മാസങ്ങളായി വൈകിയ ശസ്ത്രക്രിയ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാനായതായി മൊഹേബിന്റെ പിതാവും ലിബിയയിലെ ആരോഗ്യ പ്രവർത്തകനുമായ അബ്ദുൽ റസാഖ് പറഞ്ഞു

