KSDLIVENEWS

Real news for everyone

കുട്ടമ്പുഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടികൂടി

SHARE THIS ON

കുട്ടമ്ബുഴ: കുട്ടമ്ബുഴയില്‍ വീടിന്റെ അടുക്കളയുടെ ഉത്തരത്തില്‍ കയറിയ രാജവെമ്ബാലയെ വനപാലകര്‍ സാഹസികമായി പിടികൂടി. വാടാട്ടുപാറ മീരാന്‍സിറ്റിക്കു സമീപം വീടിന്റെ അടുക്കളയില്‍ കയറിയ കൂറ്റന്‍ രാജവെമ്ബാലയെയാണ് വനപാലകര്‍ പിടികൂടിയത്.

ഇന്നലെ രാവിലെയാണു വീട്ടുടമ അടുക്കളയുടെ ഉത്തരത്തില്‍ പാമ്ബിനെ കണ്ടത്. 14 അടി നീളമുള്ള ആണ്‍ രാജവെമ്ബാലയ്ക്കു 13 വയസ്സ് ഉണ്ട്. ഫോറസ്റ്റ് ഓഫിസര്‍ സാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് പാമ്ബിനെ പിടികൂടിയത്.

സാബുവിന്റെ പിടിയില്‍ നിന്ന് പലവട്ടം പാമ്ബ് കുതറി മാറിയിരുന്നു. രാവിലെ ഒന്‍പതോടെ വിവരം അറിയിച്ചിട്ടും വനപാലകര്‍ എത്താന്‍ ഏറെ വൈകിയെന്നു നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!