സർവാൻസ് യു എ ഇ പ്രീമിയർ ലീഗ്;
ടീം സിക്സ് ജേതാക്കൾ

ദുബായ് : ചൗക്കി സർവാൻസ് യു എ ഇ
കമ്മിറ്റി സംഘടിപ്പിച്ച ഡാനിഷ് ജ്വല്ലറി സർവാൻസ് യു എ ഇ പ്രീമിയർ ലീഗിൽ ആവേശമായ ഫൈനൽ മത്സരത്തിൽ റോക്ക് ബാൻഡ് ടീമിനെ പരാജയപ്പെടുത്തി ടീം സിക്സ് ജേതാക്കളായി.
ഗ്രൂപ്പ് ചാമ്പ്യൻമാരായി ഫൈനലിൽ കടന്ന ടീം സിക്സ് പരാജയം ഏൽക്കാതെയാണ് കപ്പ് നേടിയത് ബീരാൻ ഐവയുടെയും ജസാറിന്റെയും മിന്നും പ്രകടനവും സഹകളിക്കാരുടെ
പിന്തുണയും കുട്ടിയായപ്പോൾ ടീം സിക്സ് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

