KSDLIVENEWS

Real news for everyone

എന്‍ഡോസള്‍ഫാന്‍; പുനരധിവാസ ഗ്രാമം സജ്ജം; ‘സഹജീവനം സ്‌നേഹ ഗ്രാമം’ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിച്ചു

SHARE THIS ON


കാസർകോട്: മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ‘സഹജീവനം സ്‌നേഹഗ്രാമം’ ഒന്നാംഘട്ട ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിച്ചു. 2016 മുതല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 456,19,38,884 രൂപയുടെ പദ്ധതികളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്റെ അ​ടു​ത്ത ഘ​ട്ടം വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ക്ക് ഇ​ന്ദ്രി​യ​ങ്ങ​ളു​ടെ ലോ​ക​ത്തെ അ​റി​യാ​ന്‍ ക​ഴി​യു​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ നി​റ​ഞ്ഞ സെ​ന്‍സ​റി പാ​ര്‍ക്ക് സ്ഥാ​പി​ക്കും.

ചൂട് കൂടിയ പ്രദേശത്ത് ആവശ്യമായ തണല്‍മരങ്ങൾ ജില്ല പഞ്ചായത്ത് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ പദ്ധതി വിശദീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എ.ഡി.എം കെ.വി. ശ്രുതി, ആസൂത്രണ വിഭാഗം സ്പെഷൽ സെക്രട്ടറി ഷൈനി ജോർജ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബി.കെ. നാരായണന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മനു, എസ്.എന്‍. സരിത, ജില്ല പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർദനന്‍, മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ. മോഹനന്‍, വാര്‍ഡ് മെംബര്‍ രമേശന്‍ മുതലപ്പാറ, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ വി. ചന്ദ്രന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, കാഞ്ഞങ്ങാട് നഗരസഭ അംഗം വി.വി. രമേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. മാധവന്‍, എം.സി. പ്രഭാകരന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, അബ്ദുൽ റൗഫ്, ജയകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുൽ ഖാദര്‍ കേളോട്ട് എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ല സാമൂഹിക നീതി ഓഫിസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!