KSDLIVENEWS

Real news for everyone

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിൽ; അ​യ​ല​ക്കു​ഞ്ഞു​ങ്ങ​ൾ മാ​ത്രം ; മത്സ്യങ്ങൾ കുറഞ്ഞു വരുന്നതായി ആശങ്ക

SHARE THIS ON

കുമ്പള: കടലിൽ മത്സ്യസമ്പത്ത് കുറയുന്നുവോ? ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കാലവർഷത്തിനുശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ പലപ്പോഴും വെറുംകൈയോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ കുടുംബം പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.

മ​ത്സ്യ​ല​ഭ്യ​ത​യു​ടെ കു​റ​വു​മൂ​ലം മാ​സ​ങ്ങ​ളോ​ളം തോ​ണി​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യി​രു​ന്നി​ല്ല. ഇ​റ​ക്കി​യാ​ൽ​ത​ന്നെ അ​യ​ല​ക്കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ക​ട്ടെ വി​ല​യു​മി​ല്ല. ചാ​ക​ര​ക്കാ​ല​ത്തു​പോ​ലും മ​ത്സ്യ​ല​ഭ്യ​ത​യു​ടെ കു​റ​വാ​ണ് നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ആ​ഴ​ക്ക​ട​ലി​ലെ ബോ​ട്ടു​ക​ളി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യാ​ൻ കാ​ര​ണ​മാ​യെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​ത​ര​സം​സ്ഥാ​ന-​വി​ദേ​ശ ബോ​ട്ടു​ക​ളൊ​ക്കെ ആ​ഴ​ക്ക​ട​ലി​ൽ അ​രി​ച്ചു​പെ​റു​ക്കി മീ​ൻ പി​ടി​ക്കു​ന്ന​തു​മൂ​ലം മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി അനധികൃത മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടികൂടിയത് ഇതിന് ഉദാഹരണമാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാൽ സർക്കാർ ചെയ്യുന്നത് മുറപോലെ ‘റേഷൻ സൗജന്യമാക്കൽ’ മാത്രമാണ്. ബി.പി.എൽ കുടുംബങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോ എന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു. അനധികൃത മത്സ്യബന്ധനത്തിലൂടെ കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!