KSDLIVENEWS

Real news for everyone

മെഗാ ഫുട്ബാൾ ഫെസ്റ്റ്; ലോഗോ പ്രകാശനം നിർവഹിച്ചു

SHARE THIS ON

ദുബായ്‌ : ദുബായ്‌ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 02, 2024 ശനിയാഴ്ച്ച രാത്രി ദുബായ്‌ അബൂ ഹെയ്‌ൽ സ്കൗട്ട്‌ മിഷൻ ഗ്രൗണ്ടിൽ വെച്ച്‌ നടക്കുന്ന മെഗാ ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദുബായ്‌ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒർഗ്ഗനൈസിംഗ്‌ സെക്രട്ടറി ഹംസ തൊട്ടി, കാസറഗോഡ് ജില്ലാ കെഎംസിസി കമ്മിറ്റി സെക്രട്ടറി സി.എ. ബഷീർ പള്ളിക്കര , പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ മനാഫ്‌ ഖാൻ മഠത്തിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്‌ റഷീദ്‌ ഹാജി കല്ലിങ്കാൽ, മൻഡലം കമ്മിറ്റി ഭാരവാഹികളായ ,ഹാഷിം മഠത്തിൽ, ‌ആരിഫ് ചെരുമ്പ ഫുട്ബോൽ ഫെസ്റ്റ്‌ കമ്മിറ്റി ചെയർമാൻ റഷീദ്‌ ബേക്കൽ, കൺവീനർ ബഷീർ റഹ്‌മാൻ പള്ളിപ്പുഴ, ട്രഷറർ ആഷിഖ്‌ മഠത്തിൽ, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹി മൂസ ബേക്കൽ, മുസ്ലീം ലീഗ്‌ പള്ളിക്കര മഠം ശാഖാ പ്രസിഡന്റ്‌ ശറഫുദ്ധീൻ മഠത്തിൽ, കെ സി ശരീഫ്, മൂസാ ബേക്കൽ, സർഫറാസ്, ഹസീബ്, സലിം മഠം, റാഷിദ്, ഇബ്രാഹിം, ഷഹന്ഷാ,ഹാരിസ് മഠത്തിൽ ആഷിഖ്,മുസ്താഖ്, തുടങ്ങിയവർ സംബന്ധിച്ചു ബഷീർ പള്ളിപ്പുഴ സ്വാഗതവും ആഷിഖ് റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!