KSDLIVENEWS

Real news for everyone

ഭീകര ബന്ധം ആരോപിച്ച്‌ അഞ്ചു വര്‍ഷം ജയിലിലടച്ച്‌ വിട്ടയച്ച മാധ്യമപ്രവര്‍ത്തകൻ അതേ ദിവസം വീണ്ടും അറസ്റ്റില്‍

SHARE THIS ON

ശ്രീനഗർ: ഭീകര ബന്ധം ആരോപിച്ച്‌ യു.എ.പി.എ അടക്കം ചുമത്തി ജയിലിലടച്ച്‌ വിട്ടയച്ച മാധ്യമപ്രവർത്തകനെ അതേ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.

കശ്മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുല്‍ത്താനെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

ഉത്തർ പ്രേദശിലെ അംബേദ്കർ നഗർ ജില്ലാ ജയിലില്‍നിന്നും ചൊവ്വാഴ്ച മോചതിനാകുകയും വ്യാഴാഴ്ച രാത്രിയോടെ കശ്മീരിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാത്രി തന്നെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രാദേശിക മാഗസിനില്‍ റിപ്പോർട്ടറായി ജോലി നേക്കവെ 2018 സെപ്റ്റംബറിലാണ് ആസിഫിനെ അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ ഗ്രൂപ്പിന് തന്ത്രപ്രധാന പിന്തുണ നല്‍കി എന്നായിരുന്നു അന്ന് പൊലീസിന്‍റെ ആരോപണം.

എന്നാല്‍, 2022ല്‍ ജമ്മു കശ്മീർ ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ആസിഫിന് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതില്‍ അന്വേഷണ ഏജൻസികള്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയായിരുന്നു ഹൈകോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരം വീണ്ടും അഴിക്കുള്ളിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!