KSDLIVENEWS

Real news for everyone

ഇസ്രായേലിനെതിരെ ആരോണ്‍ ബുഷ്നെല്‍ കൊളുത്തിയ തീ ആളിക്കത്തുന്നു; യൂനിഫോം കത്തിച്ച്‌ യു.എസ് വിമുക്തഭടന്മാര്‍ -VIDEO

SHARE THIS ON

വാഷിങ്ടണ്‍: അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആരോണ്‍ ബുഷ്നെല്‍ കൊളുത്തിയ തീ അണയാതെ ആളിക്കത്തുന്നു.

വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ തീക്കൊളുത്തി രക്തസാക്ഷിയായ യു.എസ് വ്യോമസേനാംഗം ആരോണ്‍ ബുഷ്നെലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യു.എസ് വിമുക്തഭടന്മാർ യൂനിഫോം കത്തിച്ചു.

ഒറിഗോണിലെ പോർട്ട്‌ലാൻഡിലാണ് പ്രതിഷേധം നടന്നത്. യുദ്ധവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടൻ ഉള്‍പ്പെടെയുള്ളവർ യൂനിഫോം കത്തിച്ച്‌ തങ്ങളുടെ പിന്തുണ അറിയിച്ചു. ‘ഫലസ്തീനെ സ്വതന്ത്രമാകുക! ആരോണ്‍ ബുഷ്നെലിനെ ഓർമിക്കുക’ എന്ന ബാനറുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്.

ഫെബ്രുവരി 25ന് ഞായറാഴ്ച ഉച്ചയോടെയാണ് വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ബുഷ്നെല്‍ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. ടെക്‌സാസിലെ സാൻ അന്റോണിയോ സ്വദേശിയാണ് ഈ 25കാരൻ.

‘എന്റെ പേര് ആരോണ്‍ ബുഷ്‌നെല്‍, ഞാൻ യുനൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സ് അംഗമാണ്. ഞാൻ വംശഹത്യയില്‍ പങ്കാളിയാകില്ല. ഞാൻ കടുത്ത പ്രതിഷേധത്തില്‍ ഏർപ്പെടാൻ പോകുകയാണ്. എന്നാല്‍, ഫലസ്തീനികള്‍ അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഇത് ഒട്ടും കടുത്തതല്ല’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എംബസിക്ക് മുന്നിലേക്ക് നടന്നടുത്തത്. തന്നെ തീവിഴുങ്ങുമ്ബോള്‍ ‘ഫലസ്തീനിനെ സ്വതന്ത്രമാക്കുക’ എന്ന് അത്യുച്ചത്തില്‍ ബുഷ്നെല്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. തന്റെ കടുത്ത പ്രതിഷേധം ലൈവ്സ്ട്രീം പ്ലാറ്റ്ഫോമായ ‘ട്വിച്ചി’ല്‍ അദ്ദേഹം ലൈവ് ആയി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!