വിയറ്റ്നാമിലേയും ഇറാഖിലേയും യുദ്ധ നുണകൾ നമ്മൾ കണ്ടതാണ്’- യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്

വാഷിങ്ടൺ: യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഇറാനെതിരായ യുദ്ധം നിയമലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുതിർന്ന യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്. വിയറ്റ്നാമിലേയും ഇറാഖിലേയും യുദ്ധ നുണകൾ നമ്മൾ കണ്ടതാണെന്നും ജനങ്ങളുടേയും യുഎസ് സൈനികരുടേയും ജീവൻ അപകടത്തിലാക്കുകയാണ് യുദ്ധം ചെയ്യുന്നതെന്നും ബെർനി സാൻഡേഴ്സ് എക്സ് പോസ്റ്റിൽ പറഞ്ഞു.
രംപും നെതന്യാഹുവും തുടങ്ങിവെച്ച യുദ്ധം ഭരണഘടനാവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഈ യുദ്ധം മേഖലയിലെ ജനങ്ങളുടേയും യുഎസ് സൈനികരുടേയും ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. വിയറ്റ്നാമിലേയും ഇറാഖിലേയും യുദ്ധ നുണകൾ നമ്മൾ കണ്ടതാണ്. അവസാനമില്ലാത്ത യുദ്ധങ്ങൾ ഇനി വേണ്ട. ഇതിനുവേണ്ടി എത്രയും വേഗം യുഎസ് കോൺഗ്രസ് പാസാക്കണം’- സാൻഡേഴ്സ് കുറിച്ചു.
നേരത്തെ ട്രംപിനെതിരെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തിയിരുന്നു. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ ജനത ആഗ്രഹിക്കാത്ത യുദ്ധത്തിലേക്ക് അവരെ വലിച്ചിഴയ്ക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.

