KSDLIVENEWS

Real news for everyone

അമേരിക്കൻ പടക്കപ്പൽ ആക്രമിച്ച് ഇറാൻ: എബ്രഹാം ലിങ്കൺ പടക്കപ്പലിന് നേരെ പ്രയോഗിച്ചത് നാല് ബാലിസ്റ്റിക് മിസൈലുകൾ

SHARE THIS ON

തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാൻ. ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ പടകപ്പലിനെ നേരെ നാല് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. അമേരിക്കൻ പടക്കപ്പലിനെ ആക്രമിച്ചുവെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.’അധിനിവേശ ഭീകരരുടെ ശവപ്പറമ്പായി കരയും കടലും മാറും’ എന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ജനുവരി അവസാനം മുതൽ തന്ത്രപ്രധാനമായ നീക്കങ്ങൾ നടത്തിവരികയായിരുന്നു യുഎസ്എസ് എബ്രഹാം ലിങ്കൺ യുദ്ധകപ്പൽ.ഇറാന്റെ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായോ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായോ ഉള്ള റിപ്പോർട്ടുകൾ അമേരിക്കൻ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി കനപ്പിച്ചത്.

ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി ഇന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. 23 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഉയർന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടന്റെ സൈനിക താവളങ്ങളുള്ള സൈപ്രസ് ലക്ഷ്യമാക്കി ഇറാൻ രണ്ട് മിസൈലുകൾ വിക്ഷേപിച്ചു.

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ ദിശയിലേക്കാണ് മിസൈലുകൾ വന്നതെന്നും താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലല്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!