KSDLIVENEWS

Real news for everyone

സർക്കാർ ഉദ്യോഗസ്ഥ രംഗത്ത് കർമ്മ മണ്ഡലം സജീവമാക്കിയവരെ അനുമോദിക്കാൻ സന്നദ്ധ  സംഘടനകൾ മുന്നോട്ട് വരുന്നത് ആശാവഹം:
എ കെ എം അഷ്റഫ് എം എൽ എ

SHARE THIS ON

കുമ്പള: സർക്കാർ ഉദ്യോഗസ്ഥ  പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥന്മാരെ അനുമോദിക്കാനും ആദരിക്കാനും മുന്നോട്ടുവരുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവർത്തനം വർത്തമാന കാലത്ത് ഏറെ അഭിനന്ദനാർഹമാണെന്ന്  എ കെ എം അഷ്‌റഫ്‌ എംഎൽഎ   അഭിപ്രായപ്പെട്ടു    ദുബായ് മലബാർ കലാ സാംസ്കാരിക  വേദി സംഘടിപ്പിച്ച   കെ ജി എം ഒയുടെ മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഡോക്ടർ കുമ്പോൽ സയ്യിദ് ഹാമിദ് ശുഹൈബ് തങ്ങൾക്കുള്ള അനുമോദനവും
32 വർഷത്തെ പോലീസ് സർവീസ് സേവന രംഗത്ത് നിന്നും പടിയിറങ്ങുന്ന കുമ്പള അഡീഷണൽ സബ് ഇൻസ്പെക്ടർ കെ വി വിജയനുള്ള യാത്രയപ്പ് സംഗമവും  ഇഫ്താർ സ്‌നേഹ വിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 

എം എൽ എ കുമ്പള റോയൽ ഖുബ ഹോട്ടലിൽ നടന്ന ചടങ്ങിൽ എ കെ ആരിഫ് ആധ്യക്ഷത  വഹിച്ചു ഖുർആൻ മനഃപാഠമാക്കിയ മൊഗ്രാലിലെ മുഹമ്മദ്‌ അഷ്‌ഹദ്ന് ഉപഹാരവും നൽകി ദുബൈ മലബാർ കലാ സാംസ്കാരിക വേദി  ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷറഫ് കർള സ്വാഗതം പറഞ്ഞു   റിട്ടെഡ് അഡിഷണൽ എസ് പി :ടി പി രഞ്ജിത്ത്, കുമ്പള സർക്കിൾ ഇൻസ്പെ ക്ടർ കെ പി വിനോദ് കുമാർ, യുസഫ് സുബ്ബയ്യകട്ട എന്നിവർ മുഖ്യാതിഥികളാ യിരുന്നു പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ  കെ എം അബ്ബാസ്      ആരിക്കാടി മുഖ്യ പ്രഭാഷണം നടത്തി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യുസഫ്, കുമ്പള സബ് ഇൻസ്പെക്ടർ ശ്രീജേഷ്,അസീസ് മരിക്കെ, ദുബായ് കെഎംസിസി മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ബേരിക്കെ, സംസ്ഥാന കലോത്സവ ജേതാവ് ഫാത്തിമ ശൈഖ, ഇബ്രാഹിം ബത്തേരി, സി എച് എ കാദർ, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, നൂർജമാൽ,അബ്ദുള്ള കാരവൽ. സത്താർ ആരിക്കാടി. കെ വി യുസഫ്,നിസാം ചോനമ്പാടി, ജംഷീർ മൊഗ്രാൽ, തുടങ്ങിയവർ സംസാരിച്ചു യുസഫ് ഉളുവാർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!