പ്രസംഗം നിർത്തൂ , പട്ടാളത്തെ അയക്കൂ: ട്രംപിനെ വിറപ്പിച്ച് ഇറാന്റെ നേരിട്ടുള്ള വെല്ലുവിളി

അമേരിക്കൻ സൈന്യത്തെ ഇറാന്റെ മണ്ണിലേക്ക് അയക്കാൻ ഡൊണാൾഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് കടടുക്ക് തുറക്കാൻ ധൈര്യമുണ്ടെങ്കിൽ പ്രസംഗം നിർത്തി സൈനികരെ യുദ്ധക്കളത്തിലേക്ക് ഇറക്കാൻ ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
പശ്ചിമേഷ്യയിൽ ഒരു മഹാ യുദ്ധത്തിന് അമേരിക്ക തിരികൊളുത്തുമോ അതോ ട്രംപ് ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ആഗോള വിപണിയെയും എണ്ണ വിലയെയും തകിടം മറിക്കുന്ന രീതിയിലേക്ക് ഈ സൈനിക നീക്കം മാറാൻ സാധ്യതയുണ്ട്.
ഇറാന്റെ ഈ വെല്ലുവിളിക്ക് ട്രംപ് എങ്ങനെയാകും മറുപടി നൽകുക? അമേരിക്ക യുദ്ധത്തിലേക്ക് നീങ്ങുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തൂ.

