KSDLIVENEWS

Real news for everyone

കോവിഡ്​: കെജ്​രിവാളിന്‍റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SHARE THIS ON

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിത​െയ സാകേതിലെ മാക്​സ്​ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്​മിറ്റാക്കിയത്​. ഏപ്രിൽ 20ന്​ കോവിഡ്​ സ്​ഥിരീകരിച്ച സുനിത വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആം ആദ്​മി പാർട്ടി എം.എൽ.എ സോംനാഥ്​ ഭാരതിയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഡൽഹിയിലെ ബി.ജെ.പി നേതാവായ കപിൽ മിശ്ര സുനിത ഏറ്റവും വേഗത്തിൽ രോഗമുക്തയായി തിരിച്ചു​വര​ട്ടെയെന്ന്​ ആശംസിച്ചു. കോവിഡ്​ രണ്ടാം തരംഗത്തി​ൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ ഡൽഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കോവിഡിനെ തുടർന്ന്​ മരിച്ചത്​. 97,977 ആളുകളാണ്​ സംസ്​ഥാനത്തിപ്പോൾ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമം രൂക്ഷമായതും സംസ്​ഥാനത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!