“എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപി”- തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപിക്കും എതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.മിനിറ്റിനു മിനിറ്റിനു പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ലെന്നും കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനിരോധിച്ചവരുടെ കൈവശമാണ് ഇന്നു മുഴുവന്‍ കള്ളപ്പണവുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറിയെന്നും ഐസക് പറഞ്ഞു

