KSDLIVENEWS

Real news for everyone

ആവശ്യത്തിന് വാക്സിന്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധി -കെ.കെ. ശൈലജ

SHARE THIS ON

തിരുവനന്തപുരം: ആവശ്യത്തിന് വാക്സിന്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ഡൗണ്‍ എന്ന രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍. കേരളമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇടതുമുന്നണി ജനങ്ങളെ വിശ്വസിക്കുന്നുവെന്നും തുടര്‍ഭരണമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്.

കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!