കോവിഡ് പ്രതിസന്ധി രൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. നിലവിൽ തുടരുന്ന ലോക്ഡൗൺ തിങ്കളാഴ്ച രാവിലെ അഞ്ചിന് വസാനിക്കാനിരിക്കെയാണ് നീട്ടുന്നതിനെ കുറിച്ച് അരവിന്ദ് കെജ്രിവാർ സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും. അതെ സമയം 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 375 പേരാണ്. 27,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 30 ശതമാനത്തിലേറെയാണ് പോസിറ്റിവിറ്റി നിരക്ക്. ഓക്സിജൻ ക്ഷാമത്തിന് പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡൽഹിയെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്

