കാസര്‍കോട് ജനറല്‍ ആശുപത്രി ലിഫ്റ്റ് കേടായ സംഭവം: ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോര്‍ട്ട്. പെട്ടന്ന് പരിഹരിക്കാന്‍ സാധിക്കുന്ന വിഷയത്തില്‍ കാലതാമസം എടുത്തു. രോഗികള്‍ക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജില്ലാ സബ് ജഡ്ജ് സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റിക് റിപ്പോര്‍ട്ട് നല്കി.

