KSDLIVENEWS

Real news for everyone

കോ​​വി​​ഡ്​ മൂന്നാം തരം​ഗം കൂടുതല്‍ ബാധിക്കുക കുട്ടികളെയും ​ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

SHARE THIS ON

കോവിഡിന്റെ മൂന്നാം തരം​ഗം കൂട്ടികളേയും ​ഗ്രാമീണ മേഖലയേയുമാണ് കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തോട് വിവരങ്ങള്‍ തേടി സു​​പ്രീം കോ​​ട​​തി. വിഷയത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ ന​​യ​​ത്തി​​ലും കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​നോ​​ട്​ സു​​പ്രീം​​കോ​​ട​​തി​​ ക​​ടു​​ത്ത ചോ​​ദ്യ​​ങ്ങ​​ളാണ് ഉന്നയിച്ചത്.

വാ​​ക്​​​സി​​ന്‍ ക്ഷാ​​മ​​ത്തി​​നു പു​​റ​​മെ, പ​​ല ത​​ര​​ത്തി​​ലാ​​ണ്​ വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്. വാ​​ക്​​​സി​​ന്‍ കി​​ട്ടാ​​ന്‍ സം​​സ്​​​ഥാ​​ന​​ങ്ങ​​ള്‍ മ​​ത്സ​​രി​​ക്ക​​​ട്ടെ എ​​ന്ന മ​​ട്ടി​​ല്‍ കേ​​ന്ദ്രം മാ​​റി​​നി​​ല്‍​​ക്കു​​ന്നു.

ഇ​​ന്റ​​ര്‍​​നെ​​റ്റി​​ല്ലാ​​ത്ത ഗ്രാ​​മീ​​ണ​​രും ‘കോ​​വി​​ന്‍’ പോ​​ര്‍​​ട്ട​​ലി​​ല്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യേ​​ണ്ട അ​​വ​​സ്​​​ഥ. ഇ​​തിന്റെയൊ​​ക്കെ യു​​ക്തി എ​​ന്താ​​ണെന്നും കോ​​ട​​തി ചോ​​ദി​​ച്ചു. ര​​ണ്ടാ​​ഴ്​​​ച​​ക്ക​​കം മ​​റു​​പ​​ടി സ​​ത്യ​​വാ​​ങ്​​​മൂ​​ലം ന​​ല്‍​​കാ​​നും നി​​ര്‍​​ദേ​​ശി​​ച്ചു.

വാ​​ക്​​​സി​​ന്‍ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തി​​നെ തു​​ട​​ര്‍​​ന്ന്​ സ്വ​​മേ​​ധ​​യാ എ​​ടു​​ത്ത കേ​​സ്​ പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ്, എ​​ല്‍.​​എ​​ന്‍. റാ​​വു, എ​​സ്. ര​​വീ​​ന്ദ്ര ഭ​​ട്ട്​ എ​​ന്നി​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ട്ട ബെ​​ഞ്ച്. ഈ ​​വ​​ര്‍​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​യി​​ല്‍ എ​​ല്ലാ​​വ​​ര്‍​​ക്കും വാ​​ക്​​​സി​​ന്‍ ന​​ല്‍​​കാ​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​തെ​​ന്ന്​ സ​​ര്‍​​ക്കാ​​ര്‍ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. എ​​ന്നാ​​ല്‍, യു​​ക്തി​​ര​​ഹി​​ത​​മാ​​യ ന​​യ​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ല്‍ ഇ​​​ത്​ എ​​ങ്ങ​​നെ സാ​​ധ്യ​​മാ​​വു​​മെ​​ന്ന സം​​ശ​​യ​​മാ​​ണ്​ കോ​​ട​​തി പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ കോ​​ട​​തി​​ക്ക്​ പ​​രി​​മി​​ത അ​​ധി​​കാ​​രം മാ​​ത്ര​​മേ​​യു​​ള്ളൂ​​വെ​​ന്ന്​ വാ​​ദി​​ച്ച സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ തു​​ഷാ​​ര്‍ മേ​​ത്ത​​യെ ജ​​സ്​​​റ്റി​​സ്​ ച​​ന്ദ്ര​​ചൂ​​ഡ്​ ശ​​ക്ത​​മാ​​യി നേ​​രി​​ട്ടു.

രാജ്യത്ത് എന്തു നടക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയണം. സര്‍ക്കാര്‍ നയത്തിന്റെ യുക്തി മനസ്സിലാകാന്‍ ഫയലുകള്‍ കോടതിക്ക് കാണണം. ഈ രീതിയില്‍ വിഷയത്തെ കോടതി സമീപിക്കുന്നത് വാക്സിന്‍ വിതരണ നടപടി തടസ്സപ്പെടുത്തുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!