കോവിഷീല്‍ഡ് ഒരു ഘട്ടം മാത്രമാക്കാനോ രണ്ട് വാക്സിനുകള്‍ തമ്മില്‍ ഇടകലര്ത്താനോ തീരുമാനിച്ചിട്ടില്ല -സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിനുകള്‍ ഒരു ഘട്ടം മാത്രമായി നല്‍കാനോ രണ്ട് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കാനോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ശാസ്ത്രീയമായി ഇവ തെളിയിക്കുന്നത് വരെ തീരുമാനം ഇങ്ങനെയായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായ ഘട്ടത്തിലാണ് സര്‍ക്കാറിെന്റ ഔദ്യോഗികമായ വിശദീകരണം.
സര്‍ക്കാറിന് വേണ്ടി കോവിഡ് ഉപദേഷ്ടാവ് ഡോ.വികെ പോളാണ് പ്രസ്താവന പുറത്തിറക്കിയത്. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ രണ്ട് വാക്സിനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ സാധ്യത തേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

