KSDLIVENEWS

Real news for everyone

വിദ്യാലയത്തിലേക്ക് വീണ്ടും…; 42.9 ലക്ഷം വിദ്യാർഥികൾ ഇന്ന് സ്‌കൂളിലേക്ക്

SHARE THIS ON

തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ നാലു ലക്ഷത്തോളം കുരുന്നുകൾ ബുധനാഴ്ച സ്കൂളുകളിലെത്തും. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്കൂൾതലങ്ങളിൽ പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേൽക്കും. ആകെ 42.9 ലക്ഷം കുട്ടികളാണ് പുതിയ അധ്യയനവർഷം സ്കൂളുകളിലെത്തുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.


സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സിൽ ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. എല്ലാ സ്കൂളുകളിലും ചടങ്ങ് തത്സമയം വീക്ഷിക്കാൻ ക്രമീകരണമൊരുക്കും. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കണ്ടതിനുശേഷം പത്തേകാലിന് ജില്ലാ, സ്കൂൾതല പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കാനാണ് നിർദേശം.

ഒന്നാംവാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചു. പി.എസ്.സി. നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിയിൽ പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!